പുരോഗമന കലാസാഹിത്യ സംഘം മയ്യിൽ മേഖല കമ്മിറ്റി 'തിരശീല' നാടക പ്രവർത്തക സംഗമം സംഘടിപ്പിച്ചു


മയ്യിൽ :- പുരോഗമന കലാ സാഹിത്യ സംഘം മയ്യിൽ മേഖല കമ്മിറ്റി തിരശീല നാടക പ്രവർത്തക സംഗമം സംഘടിപ്പിച്ചു. നാടകകൃത്ത് സുരേഷ് ബാബു ശ്രീസ്ഥ ഉദ്ഘാടനം ചെയ്തു. ശ്രീധരൻ സംഘമിത്ര അധ്യക്ഷത വഹിച്ചു.

ഹരിദാസ് ചെറുകുന്ന് , എ.വി അജയകുമാർ, മഹമൂദ് പറശ്ശിനിക്കടവ്, അഴീക്കോടൻ ചന്ദ്രൻ , രാധാകൃഷ്ണൻ പട്ടാന്നൂർ , പ്രദീപ് കണ്ണൂർ , ഒ.മോഹനൻ , പുഷ്പജൻ പാപ്പിനിശേരി ഗോപാലകൃഷ്ണൻ കൊളച്ചേരി, മനീഷ് സാംരംഗി, ഷജിൽ കുമാർ, മനോജ് മുണ്ടേരി, രാജീവൻ പണ്ടാരി എന്നിവർ സംസാരിച്ചു. എ.അശോകൻ സ്വാഗതവും വിനോദ്.കെ നമ്പ്രം നന്ദിയും പറഞ്ഞു

രസതന്ത്രം, വർത്തമാനം , ഭയം എന്നീ നാടകങ്ങൾ അവതരിപ്പിച്ചു. നാടക ഗാനങ്ങൾ , അനുഭവങ്ങൾ പങ്ക് വെക്കൽ എന്നിവയും നടന്നു. 






Previous Post Next Post