മയ്യിൽ :- മയ്യിൽ ലയൺസ് ക്ലബ്ബിന്റെ 2024 - 25 വർഷത്തെ ഭാരവാഹികൾ സ്ഥാനമേറ്റു. ഭാരവാഹികളുടെ സ്ഥാനാരോഹണവും, പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങും കണ്ണാടിപ്പറമ്പ് അളോ ക്കൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. പി.കെ നാരായണന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി സെക്കന്റ് വൈസ് ഡിസ്ട്രിക്റ്റ് ഗവർണ്ണർ ലയൺ ടൈറ്റസ് തോമസ് ഉദ്ഘാടനം നിർവ്വഹിച്ചു.
വി.വേണുഗോപാൽ, പ്രകാശൻ കാണി, അഡ്വ. ശ്രീജ സഞ്ജീവ്, ശ്രീജ മനോജ്, ബാബു പണ്ണേരി, രാജീവ് മാണിക്കോത്ത് എന്നിവർ സംസാരിച്ചു. സർവീസ് പ്രോജക്ടിന്റെ ഭാഗമായി കണ്ണാടിപ്പറമ്പ് സ്വദേശി അഭിരാമിക്ക് പഠന സഹായം കൈമാറി. ക്ലബ് അംഗങ്ങളുടെ മക്കളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് ലയൺസ് ക്ലബ് അംഗങ്ങളും കുടുംബാംഗങ്ങളും കലാപരിപാടികളും അവതരിപ്പിച്ചു.
ഭാരവാഹികൾ
പ്രസിഡന്റ് : എ.കെ രാജ്‌മോഹൻ
സെക്രട്ടറി : പി.രാധാകൃഷ്ണൻ
ട്രഷറർ : സി.കെ പ്രേമരാജൻ
വൈസ് പ്രസിഡന്റുമാർ : ബാബു പണ്ണേരി, സുരേന്ദ്രൻ കെ.പി, ശിവരാമൻ കെ.വി
ജോയിന്റ് സെക്രട്ടറി : ദീപു നരിക്കാടൻ