കമ്പിൽ :- കമ്പിൽ ലത്വീഫിയ്യ ഇസ്ലാമിക് സെന്റർ സ്ഥാപകൻ ഹാശിം തങ്ങൾ അനുസ്മരണവും പ്രാർത്ഥന സദസ്സും കമ്പിൽ ലത്വീഫിയ്യ അറബിക് & ആർട്സ് കോളേജ് കോൺഫറൻസ് ഹാളിൽ വെച്ച് നടന്നു. KLIC വൈസ് പ്രസിഡന്റ് കെ.പി മൂസ സാഹിബിൻ്റെ അധ്യക്ഷതയിൽ KLIC പ്രസിഡന്റ് സയ്യിദ് അലി ഹാഷിം ബാഅലവി തങ്ങൾ ഉദ്ഘാടനം ചെയ്തു. മമ്മു മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി.
മുഹമ്മദ് ബഷീർ നദ്വി, അലി ശാദുലി അൽ ഖാസിമി ,പി.പി.സി മുഹമ്മദ് കുഞ്ഞി ഹാജി, ടി.പി ആലി ഹാജി , കെ.എം.ബി മൂസാൻ ഹാജി, യൂസുഫ് മൗലവി ,റഹീം മാസ്റ്റർ,അസീസ് ഹാജി മമ്മു സാഹിബ്, എ.പി അബ്ദുള്ള സാഹിബ്, ഖാലിദ് ഹാജി, ആറ്റ കോയ തങ്ങൾ, പരീത് ഹാജി, ഹാരിസ് സാഹിബ്, റഹീം സാഹിബ്,മുഹമ്മദ് കുഞ്ഞി സാഹിബ്, പി.ടി.പി ജബ്ബാർ സാഹിബ്, നാസർ ഹാജി, ജംഷീർ ദാരിമി, ഖാസിം ഹുദവി, ശാദുലി മൗലവി , മുഷ്താഖ് ദാരിമി ആശംസയർപ്പിച്ച് സംസാരിച്ചു. KLIC ജനറൽ സെക്രട്ടറി മുജീബ്റഹ്മാൻ സ്വാഗതവും അഷ്റഫ് മൗലവി നന്ദിയും പറഞ്ഞു.