കൊളച്ചേരി :- ഒളിമ്പിക്സ് മാതൃകയിൽ സംസ്ഥാന സ്കൂൾ കായികമേള സംഘടിപ്പിക്കാൻ തീരുമാനിച്ച പൊതു വിദ്യാഭ്യാസ വകുപ്പിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് കൊളച്ചേരി എ.യു.പി സ്കൂളിൽ ദീപശിഖ തെളിയിച്ചു.
ഹെഡ്മിസ്ട്രസ് താരാമണി ടീച്ചർ നേതൃത്വം നൽകി. സ്കൂൾ ലീഡർ ക്ലാസ്സ് ലീഡർമാർക്ക് ദീപശിഖ കൈമാറി. സ്പെഷ്യൽ അസംബ്ലി ചേർന്ന് സംസ്ഥാന സ്കൂൾ ഒളിമ്പിക്സ് വിളംബര പ്രതിജ്ഞയെടുത്തു.