ചെറുകുന്ന് അമ്പലംറോഡിൽ എ.ടി.എം കൗണ്ടർ ഉദ്ഘാടനം ചെയ്തു



ചെറുകുന്ന് :- ചെറുകുന്ന് അമ്പലം റോഡിൽ ഇൻഡിക്യാഷിൻ്റെ എ.ടി.എം കൗണ്ടർ തുറന്നു. ഉദ്ഘാടനം സംഗീതജ്ഞനും ക്ഷേത്രകല അക്കാദമി ചെയർമാനുമായ ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രൻ നിർവ്വഹിച്ചു. രാജേഷ് പാലങ്ങാട്ട് അധ്യക്ഷത വഹിച്ചു. 

ഒ.കൃഷ്ണൻ, ഗ്രാമപഞ്ചായത്തംഗം കൃഷ്ണൻ കട്ടക്കുളം, മഹേന്ദ്രൻ തലശ്ശേരി, വി.വി ജനാർദ്ദനൻ, കെ.വി കരുണാകരൻ, ദിനുമൊട്ടമ്മൽ എന്നിവർ സംസാരിച്ചു.




Previous Post Next Post