കൊളച്ചേരി സർവീസ് സഹകരണ ബേങ്കിലെ എ, ഡി ക്ലാസ്സ്‌ മെമ്പർമാരുടെ ഉന്നതവിജയികളായ മക്കൾക്കുള്ള ക്യാഷ് അവാർഡ് വിതരണം നാളെ


കൊളച്ചേരി :- കൊളച്ചേരി സർവീസ് സഹകരണ ബേങ്കിലെ എ ക്ലാസ്സ്‌ ഡി ക്ലാസ്സ്‌  മെമ്പർമാരുടെ SSLC,, പ്ലസ് ടു ക്ലാസ്സുകളിൽ മുഴുവൻ വിഷയത്തിലും A പ്ലസ് നേടിയ മക്കൾക്കുള്ള അനുമോദനവും ക്യാഷ് അവാർഡ് വിതരണവും നാളെ ജൂലൈ 28 ഞായാഴ്ച രാവിലെ 10 മണിക്ക് കൊളച്ചേരി ബേങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. 

ജില്ലാ പോലീസ് സൂപ്രണ്ട്  ഹേമലതാ IPS ഉദ്ഘാടനം ചെയ്യും. അഡ്വ :അബ്ദുൾകരീം ചേലേരി ഉപഹാരസമർപ്പണം നിർവ്വഹിക്കും. അസി: എക്സൈസ് ഇൻസ്പെക്ടർ എ.പി രാജീവൻ (Rtd) 'മയക്കുമരുന്നിൻ്റെ സാമൂഹ്യ വിപത്ത്' എന്ന വിഷയത്തിൽ ക്ലാസ് എടുക്കും.

Previous Post Next Post