തളിപ്പറമ്പ് :- തളിപ്പറമ്പ് താലൂക്ക് ലൈബ്രറി കൗൺസിൽ യു.പി , വനിത വായനമത്സരത്തിനുള്ള പുസ്തക പരിചയം 'കർക്കിടകവായന'യുടെ താലൂക്ക് തല ഉദ്ഘാടനം വളവിൽ ചേലേരി പ്രഭാത് വായനശാലയുടെ സഹകരണത്തോടെ ചേലേരി യു.പി സ്കൂളിൽ ലൈബ്രറി കൗൺസിൽ താലൂക്ക് ജോയിന്റ് സെക്രട്ടറി ഇ.കെ അജിത് കുമാർ ഉദ്ഘാടനം ചെയ്തു. താലൂക്ക് വൈസ് പ്രസിഡന്റ് റംല പക്കർ അധ്യക്ഷത വഹിച്ചു.
ജില്ല കൗൺസിലർ വി.എം വിമല പുസ്തക പരിചയം നടത്തി. സ്കൂൾ പ്രധാനാധ്യാപിക അജിത.എ ലൈബ്രറി കൗൺസിൽ ജില്ല കൗൺസിലർ രാജേഷ് കൊവ്വൽ , വിദ്യാരംഗം കൺവീനർ രചന.വി എന്നിവർ സംസാരിച്ചു. താലൂക്ക് എക്സിക്യൂട്ടീവ് അംഗം വിനോദ് സ്വാഗതവും കൊളച്ചേരി നേതൃസമിതി എക്സിക്യൂട്ടീവ് അംഗം മുഹമ്മദ് അനീസ്.എം നന്ദിയും പറഞ്ഞു.