വിദ്യാർഥികളുടെ പഠനഭാരം കുറയ്ക്കാൻ പ്ലസ്‌ടു കോഴ്‌സുകൾ പ്രീഡിഗ്രി മാതൃകയിലാക്കണമെന്ന് ശുപാർശ


തിരുവനന്തപുരം :- വിദ്യാർഥികളുടെ പഠനഭാരം കുറയ്ക്കാൻ പ്ലസ്‌ടു കോഴ്‌സുകൾ പഴയ പ്രീഡിഗ്രി മാതൃകയിലാക്കണമെന്ന് സർക്കാർ സമിതിയുടെ ശുപാർശ. ഇപ്പോൾ ഒരു ക ഴ്സ‌ിൽ നാലുവിഷയ കോമ്പിനേഷനുകളാണുള്ളത്. ഇത് മൂന്നായി കുറയ്ക്കണമെന്നാണ് മുൻ ഹയർസെക്കൻഡറി ഡയറക്ടർ പ്രൊഫ. വി.കാർത്തികേയൻ നായർ അധ്യക്ഷനായ സമിതിയുടെ ശുപാർശ.

ഒന്നാംഭാഷ ഇംഗ്ലീഷ്, രണ്ടാംഭാഷ മലയാളം ഉൾപ്പെടെയുള്ളവ, നാലുവിഷയ കോമ്പിനേഷനുകൾ എന്നിങ്ങനെയാണ് നിലവിലെ കോഴ്‌സ് ഘടന. ഇതെല്ലാം പഠിക്കാൻ രാവിലെ ഒമ്പതു മുതൽ വൈകീട്ട് നാലേമുക്കാൽ വരെ തുടർച്ചയായി ക്ലാസിലിരിക്കണം. ഇതുകാരണം ലൈബ്രറി ഉപയോഗം, സ്‌കൂൾ പാർലമെൻ്റ് -ക്ലബ്ബ് പ്രവർത്തനങ്ങൾ, സാമൂഹിക ഇടപെടലുകൾ, കായിക പരിശീലനം തുടങ്ങിയവ സാധ്യമാവുന്നില്ല. ജനാധിപത്യബോധത്തോടെ വളരേണ്ട കൗമാരക്കാരെ ഇതു പ്രതികൂലമായി ബാധിക്കുമെന്നും വിദ്യാർഥികൾക്കിടയിൽ മാനസികപ്രശ്നങ്ങൾക്കും മയക്കുമരുന്നുകളുടെ സ്വാധീന വലയത്തിലാകാനും കാരണമാവുമെന്നും സമിതി ചൂണ്ടിക്കാട്ടി. ഒരുവിഷയം അധികമായി പഠിക്കാൻ താത്പര്യമുള്ളവർക്ക് സ്റ്റോൾ കേരളയിൽ രജിസ്റ്റർ ചെയ്തു പഠിക്കാനും പരീക്ഷയെഴുതാനും അവസരം നൽകാമെന്നും ശുപാർശയുണ്ട്. കോഴ്സ‌സ് ഘടന ഇങ്ങനെ മാറിയാൽ അധ്യയനസമയം ദിവസം അഞ്ചുമണിക്കൂറാക്കിച്ചുരുക്കാം.

Previous Post Next Post