ഛിന്നഗ്രഹങ്ങളെ ചെറുക്കാൻ ISRO


ബെംഗളൂരു :- ഛിന്നഗ്രഹങ്ങൾ ഭൂമിക്ക് വലിയ ഭീഷണിയാണെന്ന് ഐ.എസ്.ആർ.ഒ. ചെയർമാൻ ഡോ. എസ്. സോമനാഥ്. ഭൂമിക്കടുത്തുള്ള അപോഫിസ് എന്ന ഛിന്നഗ്രഹം 2029- ലും 2036-ലും ഭൂമിക്കരികിലൂ ടെ പറക്കും. 370 മീറ്റർ വ്യാസമുള്ള ഈ ഛിന്നഗ്രഹം ഏറ്റവും അപകടകരമായ ഛിന്നഗ്രഹമായാണ് കണക്കാക്കപ്പെടുന്നത്.

ലോകമെമ്പാടുമുള്ള ബഹി രാകാശ ഏജൻസികൾ ഛിന്ന ഗ്രഹങ്ങളിൽനിന്ന് ഭൂമിയെ സംരക്ഷിക്കാനുള്ള പ്രയത്നത്തി ലാണ്. ഈ ഉത്തരവാദിത്വം ഐ.എസ്.ആർ.ഒ.യും ഏറ്റെടുക്കാൻ തയ്യാറെടുക്കുകയാണെ ന്നും സോമനാഥ് പറഞ്ഞു.അടുത്തകാലത്തായി നട ന്ന പര്യവേക്ഷണങ്ങൾ ഛിന്ന ഗ്രഹങ്ങളെപ്പറ്റിയുള്ള നമ്മുടെ ധാരണകൾ മെച്ചപ്പെടുത്തി യിട്ടുണ്ട്. ഛിന്നഗ്രഹത്തെ വ്യതിചലി പ്പിക്കുന്നതിനുള്ള കൈനറ്റിക് ഇംപാക്ടർ ടെക്നോളജി വിജ യകരമായി പ്രദർശിപ്പിച്ച 'ഡാർ ട്ട്' (ഡബിൾ ആസ്റ്റെറോയ്‌ഡ് റിഡയറക്‌ഷൻ ടെസ്റ്റ്) ദൗത്യം ഈ മേഖലയിൽ ആഗോള താ ത്പര്യം വർധിപ്പിച്ചിട്ടുണ്ട്.

Previous Post Next Post