ന്യൂഡൽഹി :- ബിരുദാനന്തര മെഡിക്കൽ കോഴ്സുകളിലേക്കുള്ള നീറ്റ് പി.ജി. പരീക്ഷയുടെ പശ്ചാത്തലത്തിൽ സുരക്ഷാമുന്നൊരുക്കങ്ങൾ ശക്തിപ്പെടുത്തണമെന്ന് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട് കേന്ദ്രം. നീറ്റ് പി.ജി. പരീക്ഷത്തീയതി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കേ ന്ദ്രത്തിന്റെ നിർദേശം. ആയുഷ്, ആരോഗ്യ മന്ത്രാലയങ്ങളുടെ പ്രവേ ശനപരീക്ഷകൾക്കായി ഓരോ പരീക്ഷാകേന്ദ്രത്തിനും ഒരു സിവിൽ നിരീക്ഷകനെയും ഒരു പോലീസ് നിരീക്ഷകനെയും നിയമിക്കണമ ന്നും കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.
നീറ്റ് യു.ജി. ചോദ്യക്ക ടലാസ് ചോർച്ചയെത്തുടർന്ന് കേന്ദ്രസർക്കാരിന് കീഴിലുള്ള വിവിധ വകുപ്പുകൾ കഴിഞ്ഞ ദിവസങ്ങളിൽ കൂടിക്കാഴ്ചനടത്തിയിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ വിവിധ സംസ്ഥാനങ്ങളു ടെ ഡി.ജി.പി.മാർ, ആയുഷ്, ആരോഗ്യ മന്ത്രാലയം, ഐസി. എന്നിവരുമായും ഈ വിഷയത്തിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഓഗസ്റ്റ് 11-നാണ് നീറ്റ് പി.ജി. പരീക്ഷ. ഓൾ ഇന്ത്യ ആയുഷ് ബിരുദാനന്തര പ്രവേശനപരീക്ഷയും (എ.ഐ.എ.പി.ജി.ഇ.ടി.), ഫോറിൻ മെഡിക്കൽ ഗ്രാജ്യേറ്റ് പരീക്ഷയും (എഫ്.എം.ജി.ഇ.) ജൂലായ് ആറിന് നടക്കും.