പ്രതികൂല കാലാവസ്ഥയിലും വോട്ടർമാരോട് നന്ദി പറയാൻ കെ സുധാകരൻ എംപി കൊളച്ചേരിയിലെത്തി

 


 കൊളച്ചേരി : നിർത്താതെ പെയ്യുന്ന മഴയിലും, ശക്തമായ കാറ്റടിച്ചതിനാൽ വൈദ്യുതി നിലച്ച അവസ്ഥയിലും മുൻ നിശ്ചയിച്ച പഞ്ചായത്ത്തലപര്യടനം മാറ്റിവെക്കാത കെ സുധാകരൻ എംപി ഒരു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ  വിജയിപ്പിച്ച വോട്ടർമാരെ നേരിൽ കണ്ടു നന്ദി പറയുന്നതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം നാലുമണി മുതൽ കുറ്റ്യാട്ടൂർ, കൊളച്ചേരി പഞ്ചായത്ത്തല പര്യടനം നിശ്ചയിച്ചത് . 

എന്നാൽ പരിയാരം മെഡിക്കൽ കോളേജിന് സമീപം മറ്റൊരു ചടങ്ങിൽ കൂടി സംബന്ധിക്കേണ്ടി വന്നതിനാൽ ആറുമണിക്ക് ശേഷമാണ് പാവന്നൂർ മൊട്ടയിൽ പര്യടനം ആരംഭിക്കാൻ സാധിച്ചത്. ചട്ടുകപാറ, നെല്ലിക്കപാലം, തൈലവളപ്പ്, പള്ളിയത്ത്എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം  എട്ടു മണിയോടെ കൊളച്ചേരി  പഞ്ചായത്തിലെ പള്ളിപ്പറമ്പിൽ എത്തിച്ചേർന്നു. തുടർന്ന് ചേലേരിമുക്ക്, കമ്പിൽ ടൗൺ എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം 9 30ഓടെ പാമ്പുരുത്തിയിൽ പര്യടനം സമാപിച്ചു 

 പര്യടനത്തിന് ഡി സി സി വൈസ് പ്രസിഡണ്ട് മുഹമ്മദ് ബ്ലാത്തൂർ, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട്  വി പി അബ്ദുൽ റഷീദ്,  ഡി സി സി നിർവാഹക സമിതി അംഗം കെ എം ശിവദാസൻ, തളിപ്പറമ്പ് നിയോജക മണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി മുസ്തഫ കോടിപ്പൊയിൽ,അഹ്മദ് തേർലായി, പി കെ രഘുനാഥൻ , എം സജ്മ, വി പത്മനാഭൻ മാസ്റ്റർ, ദാമോദരൻ കൊയിലേരിയിൽ, ഹാഷിം ഇളമ്പയിൽ, പി കെ വിനോദ് , എം അബ്ദുൽ അസീസ്, എം കെ സുകുമാരൻ, മൻസൂർ പാമ്പുരുത്തി , സി എച്ച് മൊയ്തീൻകുട്ടി, ടി.പി സുമേഷ്, കെ.പി അബ്ദുൽ സലാം, കെ മുഹമ്മദ് അഷ്റഫ്, എൻ.വി പ്രേമാനന്ദൻ, യൂസഫ് മൗലവി കമ്പിൽ, ഇ കെ മധു, അഷ്റഫ് തൈലവളപ്പ്, എ.പി അമീർ, കെ ബാലസുബ്രഹ്മണ്യൻ , കെ. സത്യൻ, മുസ്തഫ മാസ്റ്റർ, കെ എം ബഷീർ, എ കെ ശശിധരൻ,യൂസഫ് പാലക്കൽ, സി കെ സിദ്ദീഖ് തുടങ്ങിയവർ നേതൃത്വം നൽകി

Previous Post Next Post