കുവൈത്ത് :- എസ്.എസ്.എൽ.സി, പ്ലസ് ടു വിജയം നേടിയ കെ.കെ.എം.എ മെമ്പർമാരുടെ മക്കൾക്കുള്ള വിദ്യാഭ്യാസ അവാർഡിന് കണ്ണൂരിൽ തുടക്കമായി. കുവൈറ്റ് കേരള മുസ്ലിം അസോസിയേഷൻ (KKMA) കണ്ണൂർ ജില്ലാ കമ്മിറ്റി താണെ നോളേജ് സെന്ററിൽ വച്ച് സംഘടിപ്പിച്ച ചടങ്ങ് കേരള വഖഫ് ബോർഡ് മെമ്പർ അഡ്വ:പി വി സൈനുദ്ധീൻ ഉദ്ഘാടനം ചെയ്തു.
പഠന വിഷയങ്ങൾ തിരെഞ്ഞെടുക്കുന്നതിലെ പൂർണ സ്വാതന്ത്ര്യം കുട്ടികൾക്ക് വിട്ട് കൊടുക്കുവാൻ രക്ഷകർത്താക്കൾ തയ്യാറാവുന്നതോടൊപ്പം അറിവിന്റെ ലോകത്ത് ഇസ്ലാമിക ധാർമിക മൂല്യങ്ങളുടെ വീക്ഷണത്തിൽ പഠനം നിർവഹിക്കുകയും കാരുണ്യത്തിന്റെ മഹാ പ്രവാഹവുമായി മാറുവാനും ആധുനിക സംവിധാനത്തിന്റെ അതിപ്രസരത്തിൽ നിന്നും മോചനം നേടി പരന്നവായനയുടെ ലോകത്തേക്ക് യുവതലമുറ ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കണ്ണൂർ ജില്ലാ പ്രസിഡന്റ് ടി എം ഇസ്ഹാഖ് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ഷെരീഫ് മൗലവി പ്രാർത്ഥനക്ക് നേതൃത്വം നൽകി. കെ.കെ.എം.എ മുൻ ചെയർമാൻ എ ൻ എ മുനീർ മുഖ്യ പ്രഭാഷണം നടത്തി. രക്ഷാധികാരി അക്ബർ സിദ്ദിഖ്, സംസ്ഥാന പ്രസിഡന്റ് കെ. കെ. അബ്ദുള്ള, സംസ്ഥാന ജന:സെക്രട്ടറി അബ്ദുൽ റസാഖ് മേലടി ദിലീപ് കോട്ടപ്പുറം, സംസ്ഥാന ട്രഷറർ പി വി സുബൈർ ഹാജി എന്നിവർ സംസാരിച്ചു. എ വി മുസ്തഫ,കെ പി അഷ്റഫ്, പി റഫീഖ് എന്നിവർ പരിപാടിനിയന്ത്രിച്ചു പ്രശസ്ത മോട്ടിവേഷൻ പ്രഭാഷകരായ നസ്റുൽ ഇസ്ലാം, അഷ്റഫ് പടന്ന എന്നിവർ കുട്ടികൾക്ക് വേണ്ടി ക്ലാസുകൾ നൽകി.ജില്ലാ വൈസ് പ്രസിഡന്റ് സി.എച് ഹസ്സൻ കുഞ്ഞി സ്വാഗതവും ജില്ലാ സെക്രട്ടറി ഖാലിദ് മങ്കട നന്ദിയും പറഞ്ഞു.