കൊളച്ചേരി :- കഴിഞ്ഞ രാത്രിയിലുണ്ടായ ശക്തമായ ഇടിമിന്നലിൽ കൊളച്ചേരി പാലിച്ചാൽ പ്രദേശത്തെ നിരവധി വീടുകളിൽ നാശനഷ്ടം സംഭവിച്ചു. ഒ.കെ ചന്ദ്രൻ, ഒ.കെ പ്രസന്നൻ എന്നിവരുടെ വീടുകളിലെയും സമീപത്തെ മറ്റു വീടുകളിലെയും വൈദ്യുതി വയറിങുകളും ഇലക്ട്രിക്ക് ഉപകരണങ്ങളും പൊട്ടിത്തെറിച്ചു. ഒ.കെ ചന്ദ്രൻ്റെ വീടിൻ്റെ മതിലിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
കൊളച്ചേരി വില്ലേജ് ഓഫീസർ കെ വി മഹേഷ്, വില്ലേജ് അസിസ്റ്റൻറ് അനീഷ് കെ വി ,സിപിഐ എം മയ്യിൽ ഏരിയാ കമ്മിറ്റിയംഗം എം.ദാമോദരൻ , കൊളച്ചേരി ലോക്കൽ സെക്രട്ടറി ശ്രീധരൻ സംഘമിത്ര , കുഞ്ഞിരാമൻ പി.പി കൊളച്ചേരി ,എന്നിവർ സംഭവ സ്ഥലം സന്ദർശിച്ചു.