പാണക്കാട്:-മര്‍ഹൂം ഖാളി സയ്യിദ് ഹാശിം ബാഅലവി കോയ തങ്ങളുടെ പത്താം വഫാത്ത് വാര്‍ഷികത്തോടനുബന്ധിച്ച് പൂർവ്വ വിദ്യാർഥികൾ, കോളേജ് സ്റ്റുഡൻസ് യൂനിയൻ, സിവിലൈസേഷൻ ഡിപ്പാർട്ട്മെൻ്റ് സംയുക്തമായി നടത്തുന്ന ദശാബ്ദി സ്മൃതികളുടെ ലോഗോ പ്രകാശനം പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ നിര്‍വഹിച്ചു. ചടങ്ങില്‍ കോംപ്ലക്സ് ജന. സെക്രട്ടറി കെ എന്‍ മുസ്തഫ, എന്‍ സി മുഹമ്മദ് ഹാജി, ഖാലിദ് ഹാജി പി.പി, ഡോ.താജുദ്ദീന്‍ വാഫി, നജ്മുദ്ദീന്‍ മാലോട്ട്, ഹസനവി സഹല്‍ ഹുദവി, അഫ്നാന്‍ മട്ടന്നൂര്‍ എന്നിവര്‍ സംബന്ധിച്ചു.