ഈശാനമംഗലം കേസരി സ്വയം സഹായ സംഘത്തിന്റെ ആഭിമുഖ്യത്തിൽ "ഓണത്തിന് ഒരു കൊട്ടപ്പൂവ് " പദ്ധതിക്ക് തുടക്കമായി

 



കൊളച്ചേരി :- ഈശാനമംഗലം കേസരി സ്വയം സഹായ സംഘത്തിന്റെ ആഭിമുഖ്യത്തിൽ" ഓണത്തിന് ഒരു കൊട്ടപ്പൂവ് " എന്ന പരിപാടിയുടെ ഭാഗമായി പതിമൂന്നാം വാർഡിൽ ആർ.ജയരാജനും സംഘവും ചേർന്ന് ചെണ്ടുമല്ലി കൃഷി തുടങ്ങി.

വാർഡ് മെമ്പർ ഗീത വി.വിഉദ്ഘാടനം ചെയ്തു. പരിപാടിയിൽ അസിസ്റ്റന്റ് കൃഷി ഓഫീസർ പി.വി മോഹനൻ ബി.ജെ.പി കൊളച്ചേരി പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ഇ.പി ഗോപാലകൃഷ്ണൻ, ബിജു. പി, കെ.പി പ്രേമരാജൻ, ചന്ദ്രഭാനു കെ.പി, പ്രഭാകരൻ കെ എന്നിവർ പങ്കെടുത്തു.

Previous Post Next Post