ഇന്ധനം നിറച്ച പണം ചോദിച്ച പമ്പ് ജീവനക്കാരനെ കാറിടിപ്പിച്ച് കൊല്ലാൻ പോലീസുകാരൻ്റെ ശ്രമം

 


കണ്ണൂർ:-ഇന്ധനം നിറച്ചശേഷം പണം നൽകാതെ കാർ ഓടിച്ചുപോയ പൊലീ സുകാരനെ തടഞ്ഞ പെട്രോൾ പമ്പ് ജീവനക്കാരനെ കാറിടിച്ച് കൊലപ്പെ ടുത്താൻ ശ്രമിച്ച പൊലീസുകാരൻ പിടിയിൽ. ഞായറാഴ്ച്ച വൈകിട്ട് തളാപ്പ് പാമ്പൻ മാധവൻ റോഡിലെ എൻ കെബിടി പെട്രോൾപമ്പിലാണ് സംഭവം. കണ്ണൂർ പൊലീസ് ജില്ലാ ഹെഡ്‌ക്വാർട്ടേഴ്‌സ് മെസ്സിലെ ഡ്രൈവറായ കെ സന്തോഷ്കുമാറാ ണ് പിടിയിലായത്. ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു. സന്തോഷ് കുമാറിനെ സിറ്റി പൊലിസ് കമീഷണർ സസ്പെൻഡു ചെയ്തു.

2,100 രൂപയുടെ ഇന്ധനം നിറച്ച ശേഷം 1,900 രൂപ നൽകി. ബാക്കി പണം ജീവനക്കാർ ആവശ്യപ്പെട്ടപ്പോൾ നൽകാൻ കഴിയില്ലെന്നും ഇന്ധനം തിരിച്ചെടുക്കാമെന്നുമായിരുന്നു മറുപടി. പണം നൽകാതെ കാർ മുന്നോട്ടേയ്ക്കെടുത്ത സന്തോഷ്കുമാറിനെ പമ്പ് ജീവനക്കാരൻ അനിൽ തടഞ്ഞു. 

കാർ അതിവേഗം മുന്നോട്ടെടുത്തപ്പോൾ അനിൽ ബോണറ്റിനുമുകളിലായിപ്പോയി. എന്നിട്ടും കാർ നിർത്തിയില്ല. കണ്ണൂർ ട്രാഫിക് പൊലീസ് സ്റ്റേഷനുമുന്നിലാണ് നിർത്തിയത്. കണ്ണൂർ ടൗൺ പൊലിസെത്തി സന്തോഷ് കുമാറിനെ കസ്റ്റഡിയിലെടുത്തു. മു മ്പ് കണ്ണൂർ കലക്ടറേറ്റിനുമുന്നിലെ പെട്രോൾപമ്പിലേക്ക് സന്തോഷ് കുമാർ പൊലീസ് ജീപ്പ് ഇടിച്ചുകയറ്റി അപകടമുണ്ടാക്കിയിരുന്നു.

Previous Post Next Post