ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്‌കൂളുകള്‍ക്കുള്ള ലാപ് ടോപ്പ് വിതരണോദ്ഘാടനം നടന്നു


കണ്ണൂർ :- ജില്ലാ പഞ്ചായത്തിനു കീഴിലുള്ള ഗവ: സ്‌കൂളുകള്‍ക്കുള്ള ലാപ് ടോപ്പ് വിതരണത്തിന്റെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തിന്റെ 2023 - 24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 71 ഗവ: വിദ്യാലയങ്ങള്‍ക്കായി അമ്പത് ലക്ഷം രൂപ മുടക്കി 142 ലാപ് ടോപ്പുകളാണ് വിതരണം ചെയ്തത്.

ജില്ലാ പഞ്ചായത്ത് വൈ: പ്രസിഡണ്ട് അഡ്വ ബിനോയ് കുര്യന്‍, സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍മാരായ യു പി ശോഭ, അഡ്വ ടി സരള, അഡ്വ കെ കെ രത്‌നകുമാരി, ഡി ഡി എജ്യുക്കേഷന്‍ അഡ്മിനിസ്‌ട്രേറ്റീവ് അസി: എ എസ് ബിജേഷ് , കണ്ണൂര്‍ ആര്‍ ഡി ഡി രാജേഷ് കുമാര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇന്‍ ചാര്‍ജ് കെ വി മുകുന്ദന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, പ്രധാന അധ്യാപകര്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.


Previous Post Next Post