കണ്ണൂർ :- കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് 2023 വര്‍ഷത്തെ സംസ്ഥാനതല അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. പുതുതായി ഉള്‍പ്പെടുത്തിയ 4 അവാര്‍ഡുകള്‍ കൂടി ചേര്‍ത്ത് 41 വിഭാഗത്തിലേക്കാണ് അപേക്ഷിക്കാവുന്നത് കാര്‍ഷിക മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച തദ്ദേശസ്വയംഭരണ സ്ഥാപനത്തിനുള്ള സി. അച്ച്യുതമേനോന്‍ സ്മാരക അവാര്‍ഡ്, കാര്‍ഷിക ഗവേഷണത്തിനുള്ള എം.എസ് സ്വാമിനാഥന്‍ അവാര്‍ഡ് തുടങ്ങിയവയാണ് പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.
മികച്ച കര്‍ഷകനുള്ള കര്‍ഷകോത്തമ അവാര്‍ഡ് , മികച്ച കേരകര്‍ഷകനുള്ള കേരകേസരി അവാര്‍ഡ്, മികച്ച പച്ചക്കറി കര്‍ഷകനുള്ള ഹരിതമിത്ര അവാര്‍ഡ്, ജൈവകര്‍ഷകന്‍, യുവ കര്‍ഷകന്‍, ഹൈടക്ക് കര്‍ഷകന്‍, കൂണ്‍ കര്‍ഷകന്‍, തേനീച്ച കര്‍ഷകന്‍, വനിതാ കര്‍ഷക ( കര്‍ഷക തിലകം ) കര്‍ഷക വിദ്യാര്‍ഥി, മികച്ച കൃഷിക്കൂട്ടം, എഫ്.പിഒ, എഫ്.പി.സി തുടങ്ങിയ വിഭാഗങ്ങളില്‍ അവാര്‍ഡിനായി അപേക്ഷിക്കാം. ഓരോ വിഭാഗത്തിലും മല്‍സരിക്കുന്നവര്‍ നിശ്ചിത ഫോറത്തില്‍ ജൂലൈ 25 അതാത് കൃഷി ഭവനുകളില്‍ അപേക്ഷ സമര്‍പ്പിക്കണം . വിശദ വിവരങ്ങള്‍ക്ക് (www.karshikakeralam.gov.in) എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക.