കൊളച്ചേരി :- കൊളച്ചേരി ഇ.പി.കൃഷ്ണൻ നമ്പ്യാർ സ്മാരക എ എൽ പി സ്കൂളിൻ്റെ നേതൃത്വത്തിൽ അക്ഷരദീപം വായനശാലയും കൊളച്ചേരി കലാ ഗ്രാമവും സംഘടിപ്പിച്ച പ്രാദേശിക വായന കൂട്ടങ്ങളുടെ ഔപചാരികമായ പ്രഖ്യാപനവും അനുമോദനവും വായന പക്ഷാചരണം സമാപനവും നടന്നു.
കൊളച്ചേരി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ബാലസുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു.തളിപ്പറമ്പ് സൗത്ത് ബിആർസി കോഡിനേറ്റർ ഗോവിന്ദൻ എടാടത്തിൽ വായനക്കൂട്ടങ്ങളുടെ പ്രഖ്യാപനം നിർവഹിച്ചു. പ്രശസ്ത എഴുത്തുകാരി രതി കണിയാരത്ത് മുഖ്യാതിഥിയായി പങ്കെടുത്തു.എസ് എസ് ജി ചെയർമാൻ ചെയർമാൻ പി പി കുഞ്ഞിരാമൻ അധ്യക്ഷനായി.എൽ എസ് എസ് വിജയി കെ എ അൻവികയെ ചടങ്ങിൽ അനുമോദിച്ചു.
സ്കൂൾ വിദ്യാർത്ഥികൾ തയ്യാറാക്കിയ കണ്ണാടി വാർത്താപത്രികയുടെ പ്രകാശനം നടന്നു . ടി .സുബ്രഹ്മണ്യൻ വാർത്താപത്രിക ഏറ്റുവാങ്ങി.വായന പക്ഷാചരണത്തിന്റെ ഭാഗമായി നടന്ന മത്സരങ്ങൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.വായനക്കൂട്ടങ്ങളുടെ പ്രതിനിധികളായ അശ്വതി വിജേഷ്, ജ്യോതി ജിത്ത്, പി എം അരുൺ കുമാർ ,നീതു തച്ചോളി,പ്രിയ കെ.എ,മുഹമ്മദ് ഷയാൻ,നേത്ര,റോഷ്നാഥ് എന്നിവർ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്തു.കെ ശിഖ,വി.വി.രേഷ്മ,നിതിഷ. കെ.പി,സരള പി പി,കെ രമ്യ ,റോഷിനാ ടി പിതുടങ്ങിയവർ സംസാരിച്ചു.പ്രഥമാധ്യാപകൻ വി വി ശ്രീനിവാസൻ സ്വാഗതവും ഷാഹിന ഓ പി നന്ദിയും പറഞ്ഞു.