കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉമ്മൻചാണ്ടി അനുസ്മരണം നടത്തി

 


കൊളച്ചേരി:-കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികം പുഷ്പാർച്ചനയോടും അനുസ്മരണ ചടങ്ങുംഫോട്ടോ അനാച്ഛാദനം നടത്തി. ബഡ്സ് സ്കൂളിലെ കുട്ടികൾക്ക് അന്നദാനം നടത്തിയും സമുചിതമായി ആചരിച്ചു. കമ്പിൽ എം എൻ ചേലേരി സ്മാരക മന്ദിരത്തിൽ നടന്ന അനുസ്മരണ യോഗംഡിസിസി ജനറൽ സെക്രട്ടറി കെ സി ഗണേശൻ ഉദ്ഘാടനം ചെയ്തു ഉമ്മൻചാണ്ടിയുടെ ഫോട്ടോ അനാച്ഛാദനവും മുഖ്യപ്രഭാഷണവും ഡിസിസി നിർവാഹക സമിതി അംഗം കെ.എം. ശിവദാസൻ നിർവ്വഹിച്ചു 

ചടങ്ങിൽ ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ദാമോദരൻ കൊയിലേരിയൻ ,കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡണ്ട് പി കെ രഘുനാഥൻ മാസ്റ്റർ ,സി ശ്രീധരൻ മാസ്റ്റർ ബ്ലോക്ക് വൈസ്പ്രസിഡണ്ട് ബാലസുബ്രഹ്മണ്യൻ, ജനറൽ സെക്രട്ടറി കയ്പ്പയിൽ അബ്ദുള്ള, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം സജിമ എ പി രാജീവൻ ,കെ പി അബ്ദുൽ കരീം, കെ പി മുസ്തഫ,സുനിത അബൂബക്കർ, തുടങ്ങിയവർ സംസാരിച്ചു . മണ്ഡലം പ്രസിഡൻ്റ്  ടിപി സുമേഷ് അധ്യക്ഷത വഹിച്ചു.എംടി അനീഷ് സ്വാഗതവും എ. ഭാസ്കരൻചടങ്ങിന് നന്ദിയും പ്രകാശിപ്പിച്ചു നേരത്തെ നടന്ന പുഷ്പാർച്ചനക്ക് കെ. വത്സൻ ചന്ദന എംപി അനിൽകുമാർ എം ടി ശാദുലി അരവിന്ദാക്ഷൻ എംപി ഇൻകാസ് നേതാക്കളായ കെ.എൻ മുനീർ, എം വി അബ്ദുൾ ജലീൽ, തൻവീർ കെ എൻ, ജിഷ ശ്രീജു , സി.കെ. സിദ്ധിഖ്,പി.ബിന്ദു, വിദ്യാ ഷൈജു, കെ. ബാബു, പി. വേലായുധൻ, കെ.പി. വാമനൻ,എം.കെ.അശോകൻ, സി.കെ. അബ്ദുൾ ഖാദർ തുടങ്ങിയവർ നേതൃത്വം നൽകി.

Previous Post Next Post