കൊളച്ചേരി :- കഴിഞ്ഞ ദിവസം രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും കൊളച്ചേരി, ചേലേരി വില്ലേജ് പരിധിയിൽ നാല്പതിലധികം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. നിരവധി മരങ്ങളും, വൈദ്യുതി തൂണികളും പൊട്ടിവീണു. പല സ്ഥലങ്ങളിലും ഇനിയും വൈദ്യുതിബന്ധം പുനസ്ഥാപിക്കാൻ കഴിഞ്ഞില്ല. നാട്ടുകാരും, KSEB ജീവനക്കാരും കടപുഴകി വീണ മരങ്ങൾ മുറിച്ചുമാറ്റി വൈദ്യുതി പുനസ്ഥാപിക്കാനുള്ള ശ്രമത്തിലാണ്.
കൊളച്ചേരി പട്ടേരി ഹൗസിലെ രാധ, കൊളച്ചേരിയിലെ ചന്ദ്രൻ.എൻ, താമരശ്ശേരി വളപ്പിൽ പ്രേമരാജൻ പി.വി, മോഹനൻ പട്ടേരി, പി.വി വത്സൻ, പി.പി കുഞ്ഞിരാമൻ, ഓത്തിക്കണ്ടി പത്മിനി, അശേകൻ കരിയിൽ, ശാരദ എം.വി കരിങ്കൽക്കുഴി, കുമാരൻ പിടികയിലെ സുമിത്രൻ, ചന്ദ്രൻ മുതൽ പേർ,നണിയൂറിലെ അനുപമ കെ.വി, ഇ.വി ശ്രീലത, കരിങ്കൽക്കുഴിയിലെ തമ്പാൻ.ടി, കുമാരൻ പീടികയിലെ കെ.പി മാധവി, പെരുമാച്ചേരിയിലെ സുഭാഷ് കുമാർ.വി, പാടിയിൽ കുന്നിൻ ചന്ദ്രൻ, അനിത.സി, കമലാക്ഷി കെ.വി, ഓമന വെള്ളവളപ്പിൽ, നണിയൂർ ലക്ഷം വീട് കോളനിയിലെ ആരംഭൻ ഗൗരി, കാളിയമ്മ, രഘു കല്ലക്കുടിയൻ, വിജയൻ ഇsച്ചേരിയൻ, കമല.കെ, പെരുമാച്ചേരിയിലെ കോറോത്ത് ശോഭ എന്നിവരുടെ വീടുകൾക്കാണ് കേടുപാട് പറ്റിയത്.
കൊളച്ചേരി വില്ലേജ് ഓഫിസർ കെ.വി മഹേഷ്, സപെഷൽ വില്ലേജ് ഓഫിസർ സഹദേവൻ എം.കെ, വില്ലേജ് ഫിൽഡ് അസിസ്റ്റന്റ് അനീഷ് കെ.വി എന്നിവർ സംഭവ സ്ഥലങ്ങൾ സന്ദർശിച്ചു. നാശനഷ്ടങ്ങൾ വിലയിരുത്തി.