ജില്ലയിലെ പനിവ്യാപനം ; നഗരത്തിൽ ബോധവത്‌കരണ പരിപാടികൾ നടത്തി


കണ്ണൂർ :- ഡെങ്കിപ്പനി, മലമ്പനി എന്നിവക്കെതിരേ നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ ആരോഗ്യ വിഭാഗം ബോധവത്‌കരണ പരിപാടികൾ നടത്തി. കോർപ്പറേഷൻ പരിധിയിൽ പലയിടത്തും ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് പരിപാടി. ഡി.എം.ഒ. ഡോ. പീയുഷ് എം. നമ്പൂതിരിപ്പാടിന്റെ നിർദേശപ്രകാരം വെക്ടർ ബോൺഡീസീസ് കൺട്രോൾ ഓഫീസർ ഡോ. കെ.കെ. ഷിനി,മാസ് മീഡിയ വിഭാഗം എന്നിവരുടെ നേതൃത്വത്തിൽ നഗരത്തിലെ കടകൾ, സ്ഥാപനങ്ങൾ, ബസ്സ്റ്റാൻഡ് എന്നിവിടങ്ങളിൽ ബോധവത്കരണരി പപാടികൾ നടത്തി.

 ഓട്ടോറിക്ഷകളിൽ പതിപ്പിക്കാനായി ബോധവത്കരണ പോസ്റ്ററുകൾ തൊഴിലാളികൾക്ക് വിതരണംചെയ്തു. കെ.എസ്.ആർ.ടി.സി. ബസുകളിൽ ഡെങ്കി, മലമ്പനി വിരുദ്ധ പോസ്റ്ററുകൾ പതിപ്പിക്കു ന്നതിന് കെ.എസ്.ആർ.ടി.സി. ജനറൽ കൺട്രോളിങ് ഇൻസ്പെക്ടർ ഗിരീശൻ നേതൃത്വം നൽകി. ഡി.ടി.ഒ. ഇൻ ചാർജ്, കെ.എസ്.ആർ.ടി.സി. ഡിപ്പോ എൻജിനിയർ എന്നിവരുമായി ചർച്ചനടത്തുകയും മാലിന്യങ്ങളും വെള്ളക്കെട്ടും നീക്കംചെയ്യാൻ നിർദേശം നൽകുകയും ചെയ്തു.

കാനത്തൂർ ഭാഗത്ത് കൂടുതൽ ഡെങ്കി കേസുകൾ സമീപ ദിവസങ്ങളിൽ കണ്ടെത്തി. ഇവിടെ ആരോഗ്യ വിഭാഗം പരിശോധന നടത്തി. കെട്ടിട നിർമാണം നടക്കുന്ന പ്രദേശത്തെ വെള്ളക്കെട്ടും അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക്കും കപ്പുകളുമെല്ലാം പ്രദേശത്ത് കൊതുക് വള രുന്നതിന് വഴിയൊരുക്കുന്നു ണ്ട്. നഗരത്തിലെ ബോധവത്കരണ പരിപാടികളിൽ ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസർ എസ്.എസ്. ആർദ്ര, സുധീഷ് മാച്ചേരി, ഫീൽഡ് അസിസ്റ്റൻ്റ് പി.വി. മഹേഷ് എന്നിവർ പങ്കെടുത്തു.

Previous Post Next Post