കണ്ണൂർ :- കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ മുഖ മാസികയായ ഗ്രന്ഥാലോകം മാസികയുടെ വാര്‍ഷിക വരിക്കാരെ ചേര്‍ക്കുന്നതിന്റ ജില്ലാ തല ഉദ്ഘാടനം പ്രമുഖ സാഹിത്യകാരന്‍ എം മുകുന്ദന്‍ നിര്‍വഹിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി കെ വിജയന്‍, പ്രസിഡണ്ട് മുകുന്ദന്‍ മഠത്തില്‍, തലശ്ശേരി താലുക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പവിത്രന്‍ മൊകേരി തുടങ്ങിയവര്‍ പങ്കെടുത്തു.
ക്യാ്മ്പയിനിന്റെ ഭാഗമായി ഏറ്റവും കൂടുതല്‍ വരിക്കാരെ ചേര്‍ക്കുന്ന ഗ്രന്ഥശാല, താലൂക്ക്, ജില്ലകള്‍ക്ക് പുരസ്‌കാരങ്ങളും ക്യാഷ് അവാര്‍ഡുകളും വിതരണം ചെയ്യും. ഗ്രന്ഥാലോകം പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായുള്ള ജില്ലാ സെമിനാര്‍ ജൂലായ് 18 ന് രാവിലെ 10 മണിക്ക് ജില്ലാ ലൈബ്രറി ഹാളില്‍ നടക്കും. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി കെ മധു ഉദ്ഘാടനം ചെയ്യും