കേരള ഫോക്‌ലോർ അക്കാദമി ഫെലോഷിപ്പ് നേടിയ എം.വി കുഞ്ഞിരാമൻ പെരുമലയനെ ആദരിച്ചു.


കൊളച്ചേരി :- കേരള ഫോക്‌ലോർ
 അക്കാദമി ഫെലോഷിപ്പ് നേടിയ എം.വി കുഞ്ഞിരാമൻ പെരുമലയനെ (പുഴാതി) മിത്ര ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ആദരിച്ചു. സാംസ്കാരിക പ്രവർത്തകനും മിത്ര ചാരിറ്റബിൾ ട്രസ്റ്റ് രക്ഷാധികാരി കൺവീനറുമായ ശ്രീധരൻ സംഘമിത്ര പൊന്നാടയണിച്ച് ആദരിച്ചു. എം.വി ബാലകൃഷ്ണൻ പെരുമലയൻ അധ്യക്ഷത വഹിച്ചു. 

ടി.വി രാമൻ പണിക്കർ കൊളച്ചേരി. എം.വി കുഞ്ഞിരാമൻ പണിക്കർ കമ്പിൽ , എം.പി മനോജ് , എം.പി, സുരേശൻ പണിക്കർ പുഴാതി, ഗിരീഷ് മേലൂർ, രഞ്ജിമുതുറോൻ, സജീവൻ കട്ടോളി, പ്രജിത് മമ്പാല, ഷൈനി എം.വി, ശോഭ ടീച്ചർ എന്നിവർ സംസാരിച്ചു. എം.വി കുഞ്ഞിരാമൻ പെരുമലയൻ മറുപടി പ്രസംഗം നടത്തി. എം.പി രാമകൃഷ്ണൻ സ്വാഗതം പറഞ്ഞു


Previous Post Next Post