കമ്പിൽ:- സമസ്ത കണ്ണൂർ ജില്ലാ മുശാവറ മെമ്പർമാരായി തെരഞ്ഞെടുക്കപ്പെട്ട ഉസ്താദ് മുഹമ്മദ് അഷ്റഫ് അൽഖാസിമി കമ്പിൽ, മൊയ്തു നിസാമി കാലടി എന്നിവരെ SYS കമ്പിൽ മണ്ഡലം കമ്മിറ്റി ആദരിച്ചു. കമ്പിൽ മണ്ഡലം പ്രസിഡണ്ട് മുഹമ്മദ് അഷ്റഫ് ഫൈസി പഴശ്ശി അധ്യക്ഷത വഹിച്ചു. സുന്നി മഹല്ല് ഫെഡറേഷൻ ജില്ലാ പ്രസിഡണ്ട് അഹമ്മദ് തേർലായി ഉദ്ഘാടനം ചെയ്തു. സയ്യിദ് ആറ്റക്കോയ തങ്ങൾ പാട്ടയം നേതൃത്വം നൽകി.
എസ് വൈ എസ് മണ്ഡലം ട്രഷറർ കെ.എൻ മുസ്തഫ കണ്ണാടിപ്പറമ്പ്, അമീർ സഅദി പള്ളിപ്പറമ്പ്, സകരിയ്യ ദാരിമി കമ്പിൽ, മൻസൂർ പാമ്പുരുത്തി, പി പി ഖാലിദ് ഹാജി, മുസ്താഖ് ദാരിമി പന്ന്യങ്കണ്ടി, ടി വി മുഹമ്മദ് കുട്ടി മാസ്റ്റർ കയ്യങ്കോട്, എം മുഹമ്മദ് അനീഷ് മാസ്റ്റർ പാമ്പുരുത്തി അനുമോദന പ്രസംഗം നടത്തി. വി സിദ്ദീഖ് നെല്ലിക്കപാലം, അബ്ദുൽ അസീസ് ഹാജി, അബ്ദുറഹ്മാൻ, എം പി അബ്ദുൽ നാസർ, സി എം കെ ജമാലുദ്ദീൻ , കെ സി മൊയ്തീൻ മാസ്റ്റർ പുല്ലൂപ്പി, മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി യൂസുഫ് മൗലവി കമ്പിൽ സ്വാഗതവും വർക്കിംഗ് സെക്രട്ടറി പി പി മുജീബ് റഹ്മാൻ നന്ദിയും പറഞ്ഞു