വസ്ത്രകിറ്റ് വിതരണം ചെയ്തു


കുറ്റ്യാട്ടൂർ :- പഴശ്ശിയിലെ നിർധനരും മാനസിക വെല്ലുവിളി നേരിടുന്നതുമായ പട്ടേരി കമല, മകൻ വിനോദ് എന്നിവർക്ക് പ്രവാസി സഹോദരൻമാരുടെ സഹായത്തോടെ നൽകുന്ന വസ്ത്രകിറ്റ് വിതരണം ചെയ്തു. വാർഡ് മെമ്പർ യൂസഫ് പാലക്കലിന്റെ നേതൃത്വത്തി വീടുകളിലെത്തി കിറ്റ് കൈമാറി. 

ലുങ്കി, മാക്സി, തോർത്ത്‌, കിടക്ക, ഷർട്ട് എന്നിവ കിറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ എല്ലാ ദിവസവും രണ്ട് പേർക്ക് ഉച്ച ഭക്ഷണവും എത്തിച്ചു നൽകുകയും ചെയ്യുന്നുണ്ട്.



Previous Post Next Post