സേവാഭാരതി നാറാത്ത് പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉന്നതവിജയികളെ അനുമോദിച്ചു


നാറാത്ത് :- സേവാഭാരതി നാറാത്ത് പഞ്ചായത്ത്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ SSLC പ്ലസ് ടു ഉന്നതവിജയികളെ അനുമോദിച്ചു. നാറാത്ത് ഭാരതി ഹാളിൽ നടന്ന പരിപാടി രാഷ്ട്രീയ സ്വയം സേവക സംഘം വിഭാഗ് വ്യവസ്ഥ പ്രമുഖസജീവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

സേവാഭാരതി ജില്ലാ ഉപാധ്യക്ഷൻ കെ.വി വിദ്യാധരൻ ആശംസയർപ്പിച്ചു സംസാരിച്ചു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഇന്ദിരമണി അധ്യക്ഷതവഹിച്ചു. കെ.എൻ രമേശ്‌ കുമാർ സ്വാഗതവും സുനിൽ കുമാർ നന്ദിയും പറഞ്ഞു.



Previous Post Next Post