കൊളച്ചേരി ഗ്രാമപഞ്ചായത്ത് പെരുമാച്ചേരി 6-ാം വാർഡ് ഗ്രാമസഭ നാളെ


പെരുമാച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് പെരുമാച്ചേരി 6-ാം വാർഡ് ഗ്രാമസഭ നാളെ ജൂലൈ 16 ചൊവ്വാഴ്ച രാവിലെ 10.30ന് പെരുമാച്ചേരി അങ്കണവാടിയിൽ വെച്ച് ചേരും. ഗ്രാമസഭയിൽ വെച്ച് വ്യക്തിഗത ഗ്രൂപ്പ് ആനുകൂല്യങ്ങൾക്കുള്ള അപേക്ഷ ഫോറം വിതരണം ചെയ്യും. പൂരിപ്പിച്ച അപേക്ഷ ഫോറങ്ങൾ ബന്ധപ്പെട്ട രേഖകളുടെ ഫോട്ടോകോപ്പി സഹിതം 25.07.24 ന് മുമ്പായി മെമ്പറുടെ കൈവശമോ പഞ്ചായത്ത് ഓഫീസിലോ എത്തിക്കേണ്ടതാണ്.

വാഴക്കന്ന് വിതരണം,  ഉഴുന്ന് - പയർ വിത്ത് വിതരണം, പച്ചക്കറി കൃഷി ടെറസിലും, മുറ്റത്തും (പ്ലോട്ടിംഗ് മിശ്രിതം നിറച്ച തൈ ഉൾപ്പെടെ) കവുങ്ങിൻ തൈ വിതരണം,  കുരുമുളക് തൈ വിതരണം, പച്ചക്കറി തൈ വിതരണം, മുറ്റത്തൊരു മീൻ തോട്ടം മത്സ്യകൃഷി, വനിതകൾക്ക് അലങ്കാര മത്സ്യവിത്തുത്പാദനവും വളർത്തലും, മെൻസ്ട്രൽ കപ്പ് വിതരണവും ബോധവൽക്കരണവും ഉണ്ടായിരിക്കും. 



Previous Post Next Post