മയ്യിൽ :- കനത്ത കാറ്റിൽ മയ്യിൽ ടൗണിൽ മരം കടപുഴകി ഇലക്ട്രിക് പോസ്റ്റിൽ വീണു ആളുകൾ ഓടി മാറിയതിനാൽ ദുരന്തം ഒഴിവായി മയ്യിൽ ടൗണിൽ ഓട്ടോറിക്ഷക്ക് മുകളിലാണ് മരം വീണത് വൈകിട്ട് 4.30ന് ഉണ്ടായ മിന്നൽ കാറ്റിലാണ് മരം പൊട്ടി വീണത്.
കെ.എസ്.ഇ.ബി ജീവനക്കാരും മയ്യിൽ പോലീസും നാട്ടുകാരും ചേർന്ന് മരം മുറിച്ചുമാറ്റി ഗതാഗതം സുഗമമാക്കി. സംഭവത്തെ തുടർന്ന് പലയിടങ്ങളിലും വൈദ്യുതി ബന്ധം താറുമാറായി.
മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.വി അജിത, കുറ്റ്യാട്ടൂർ പഞ്ചായത്ത് പ്രസിഡണ്ട് പി.പി റെജി, പഞ്ചായത്ത് അംഗങ്ങളായ യൂസഫ് പാലക്കൽ, കെ.ബിജു, സുരേഷ് കുമാർ എന്നിവർ നേതൃത്വം നൽകി.