സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല


തിരുവനന്തപുരം :- സംസ്ഥാനത്ത് ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ഇന്നലെ സ്വർണവിലയിൽ വമ്പൻ ഇടിവാണ് ഉണ്ടായത്. പവന് 760 രൂപയാണ് ഇന്നലെ കുറഞ്ഞത്. ഒരു പവന് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 51200 രൂപയാണ്.

സ്വർണം വെള്ളി എന്നിവയുടെ ഇറക്കുമതി ചുങ്കം കുറച്ചുവെന്ന ബജറ്റ് പ്രഖ്യാപനം വന്നതോട് കൂടി ഇവയുടെ വിലയിൽ കുത്തനെയുള്ള ഇടിവാണ് സംസ്ഥാനത്തുണ്ടായത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 3800 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. വിപണിയിൽ ഇന്ന് ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 6400 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5310 രൂപയാണ്. വെള്ളിയുടെ വിലയും കുത്തനെ കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചകൊണ്ട് 11 രൂപയോളം കുറഞ്ഞു. ഇന്ന് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 89 രൂപയാണ്

Previous Post Next Post