മലപ്പുറം :- ചേലേമ്പ്ര ചേലുപാടം തറവാട് ബസ് സ്റ്റോപ്പിനു സമീപം പുളിക്കൽ അബ്ദുൽ സലീമിൻ്റെയും ഹൈറുന്നീസയു ദിൽഷ ഷെറിൻടെയും മകൾ ദിൽഷ ഷെറിൻ (15) മഞ്ഞപ്പിത്തം ബാധിച്ചു മരിച്ചു. രാമനാട്ടുകര വൈദ്യരങ്ങാടി ഹയർ സെക്കൻഡറി സ്കൂളിൽ എസ്എസ്എൽസി വിദ്യാർഥിനിയാണ്.
ജൂൺ 27നു പനി ബാധിച്ചു രാമനാട്ടുകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. 28നാണു മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. തുടർന്ന് ആശുപത്രി അധികൃതരുടെ നിർദേശ പ്രകാരം വീട്ടിൽ വിശ്രമിക്കുകയായിരുന്നു. ഇന്നലെ രാവിലെ വയറുവേദനയെ തുടർന്നു വേങ്ങരയിലെ സ്വകാര്യ ആശുപ്രതിയിൽ എത്തിച്ചെങ്കിലും വൈകാതെ മരിച്ചു. സഹോദരങ്ങൾ : ദാനിഷ്, ദാനിയ.
അതേസമയം, ദിൽഷ ഷെറിന് മറ്റെന്തെങ്കിലും രോഗമുണ്ടായിരു ന്നോയെന്നു പരിശോധിക്കുമെ ന്ന് ആരോഗ്യ വകുപ്പ് അധിക്യ തർ അറിയിച്ചു.