തിരുവനന്തപുരം :- സംസ്ഥാനത്ത് എലിപ്പനിക്ക് പുറമെ H1N1 മരണവും കൂടുന്നു. സംസ്ഥാനത്ത് ഈ വർഷം ഇതുവരെ 71 പേരാണ് എലിപ്പനി ബാധിച്ച് മരിച്ചത്. 1280 പേർക്ക് എലിപ്പനി ബാധിച്ചു. 2024 ജൂലായ് 12 വരെയുള്ള കണക്കനുസരിച്ച് ഏറ്റവും കൂ ടുതൽ പേർ മരിച്ചതും എലിപ്പനി ബാധിച്ചാ ണ്. ഈ വർഷം ഇതുവരെ 963 പേർക്കാണ് എച്ച് 1 എൻ 1 സ്ഥിരീകരിച്ചത്. 17 പേർ മരിച്ചു. ജൂലായിൽ ഇതുവരെ 10 പേരാണ് എലിപ്പു നി ബാധിച്ച് മരിച്ചത്. 146 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. എച്ച് 1 എൻ 1 ബാധിച്ച് ഏഴു പേർ മരിച്ചു. 416 പേർ എച്ച് 1 എൻ 1 ബാധി ച്ച് ചികിത്സ തേടി. ജൂലായ് ഒന്നുമുതൽ 12 വരെയുള്ള കണക്കാണിത്.
വിവിധതരം പനികളും വയറിളക്കവും സം സ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പടരുന്നു ണ്ട്. ജൂലായിൽ മാത്രം 1,39,091 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. 38,064 പേർക്ക് വയറിളക്കവും ബാധിച്ചു. മഴക്കാലമെത്തുംമു ന്നേ എല്ലാ ജില്ലകളിലും ആരോഗ്യവകുപ്പ് ജാ ഗ്രതാനിർദേശം നൽകിയിരുന്നെങ്കിലും ഇവ വേണ്ടത്ര ഗൗരവത്തിലെടുത്തില്ലെന്നാണ് രോ ഗങ്ങളുടെ കണക്കുകൾ നൽകുന്ന സൂചന.