വീട്ടിലേക്കു പോകാൻ ബസ് കിട്ടിയില്ല ; നിർത്തിയിട്ടിരുന്ന KSRTC ബസുമായി കടന്ന യുവാവ് പിടിയിൽ


കൊല്ലം :- വീട്ടിലേക്കു പോകാൻ ബസ് കിട്ടാത്തതിനെ ത്തുടർന്ന് നിർത്തിയിട്ടിരുന്ന കെ.എസ്.ആർ.ടി.സി. ബസുമായി കടന്ന യുവാവ് അറസ്റ്റിൽ. തെന്മല ഉറുകുന്ന് ഒറ്റക്കൽ ആര്യാഭവനിൽ ബിനീഷാ(23)ണ് അറസ്റ്റിലായത്. വ്യാഴാഴ്ച അർധരാത്രിയിലാണ് സംഭവം. ഡിപ്പോയ്ക്ക് സമീപത്തായി ദേശീയപാതയോരത്ത് നിർത്തിയിട്ടിരുന്ന ബസാണ് ഓടിച്ചുകൊണ്ടുപോയത്.

പ്രതി ലോറി ഡ്രൈവറാണെന്നും മദ്യലഹരിയിലായിരുന്നുവെന്നും പോലീസ് പറ ഞ്ഞു. ഡിപ്പോയ്ക്ക് 150 മീറ്റർ കിഴക്കുമാറി ടി.ബി ജങ്ഷനിൽ വാഹനപരിശോധന നടത്തിയ ഹൈവേ പോലീസ് ഹെഡ്ലൈറ്റുകൾ തെളിക്കാതെ ദേശീയ പാതയിലൂടെ ബസ് വരുന്നതു കണ്ട് സംശയം തോന്നി കൈകാണിച്ച് നിർത്തുകയായിരുന്നു. ബസിൽ നിന്നിറങ്ങി രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ പിന്തുടർന്നാണ് പിടികൂടിയത്. ബസ് മോഷണം പോയതായി രാത്രിതന്നെ സ്റ്റേഷൻ മാസ്റ്റർ പോലീസിൽ പരാതി നൽകുകയും ചെയ്തു.

Previous Post Next Post