ഭ്രാന്തൻ കുറുക്കന്റെ ആക്രമത്തിൽ 22 ഓളം പേർക്ക് പരിക്ക്


പിലാത്തറ :- കുഞ്ഞിമംഗലത്ത് ഭ്രാന്തൻ കുറുക്കന്റെ പരാക്രമത്തിൽ 22 ഓളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ശ്രീജ, ഉമ,സുഷമ,കുഞ്ഞമ്പു, മധു, കാർത്യായനി, കരുണാകരൻ, തമ്പായി, കമല, ദാമോദരൻ.യു, അരുൺ, സാവിത്രി, ദീപ, സുധാകരൻ, ചന്ദ്രൻ, വിഗ്നേഷ്, രാജു, സജീവൻ, യശോദ, സതീശൻ, കമലാക്ഷി, ഷൈനി തുടങ്ങിയവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ, എം.വിജിൻ എംഎൽഎ, മറ്റു രാഷ്ട്രീയ നേതാക്കളും സന്ദർശിച്ചു.


Previous Post Next Post