മയ്യിൽ :- കയരളം നോർത്ത് എ.എൽ.പി. സ്കൂളിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പ്രധാനധ്യാപിക എം.ഗീത ടീച്ചർ പതാക ഉയർത്തി. പി.ടി.എ പ്രസിഡന്റ് ടി.പി പ്രശാന്ത് അധ്യക്ഷത വഹിച്ചു. സ്കൂളിൽ നടന്ന വിവിധ മത്സരങ്ങളിലെ വിജയികളെ ചടങ്ങിൽ അനുമോദിച്ചു.
സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൂടിയായ സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് മുൻ ഡെപ്യൂട്ടി കമ്മാൻഡന്റ് കെ.പി രവീന്ദ്രൻ അതിഥിയായി. കെ.പി രവീന്ദ്രൻ സമ്മാനങ്ങൾ വിതരണം ചെയ്തു. സ്റ്റാഫ് സെക്രട്ടറി വി.സി മുജീബ് മാസ്റ്റർ നന്ദി പറഞ്ഞു. വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.