കൊളച്ചേരി എ.യു.പി സ്കൂളിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു


കൊളച്ചേരി :- കൊളച്ചേരി എ.യു.പി സ്കൂൾ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു, പ്രധാനാധ്യാപിക ശ്രീമതി താരാമണി ടീച്ചർ ദേശീയ പതാക ഉയർത്തി. പിടിഎ പ്രസിഡണ്ട് രേഷ്മ.പിയുടെ അധ്യക്ഷതയിൽ തളിപ്പറമ്പ് സൗത്ത് BPC  ഗോവിന്ദൻ എടാടത്തിൽ പരിപാടി ഉദ്ഘാടനം ചെയ്തു. പഠനത്തിൽ മുന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി ഏർപ്പെടുത്തിയ എൻഡോവ്മെന്റുകൾ വിതരണം ചെയ്തു.

തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും പായസവിതരണവും നടന്നു. രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായി പൊതു വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ സചിത്ര പുസ്തകവിതരണത്തിന്റെ സബ്ജില്ലാതല ഉദ്ഘാടനവും ബി.പി.ഒ ഗോവിന്ദൻ എടാടത്തിൽ നിർവഹിച്ചു. മാനേജർ സി.പി വിനോദ് കുമാർ , പി.ടി.എ വൈസ് പ്രഡിഡന്റ് സഹദ് കെ.കെ , എസ്.ആർ.ജി കൺവീനർ ഒ.എം സുജാത ടീച്ചർ , സീനിയർ ടീച്ചർ എം.ശ്രീജ എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി നിഷ ടീച്ചർ നന്ദി പറഞ്ഞു.

Previous Post Next Post