മാണിയൂർ: -കട്ടോളി വെള്ളൊലിപ്പിൻചാലിലെ ചെട്ട്യാക്കണ്ടി അനീഷ് - വടക്കേടത്ത് അനിത എന്നിവരുടെ ഗൃഹപ്രവേശനത്തിൽ ഐ.ആർ.പി.സിക്ക് ധനസഹായം നൽകി. സി.പി.ഐ എം മയ്യിൽ ഏരിയാ കമ്മിറ്റി അംഗം എം.വി സുശീല തുക ഏറ്റുവാങ്ങി.വേശാല ലോക്കൽ കമ്മറ്റി അംഗം കെ.ഗണേശൻ അദ്ധ്യക്ഷ്യം വഹിച്ചു.ചടങ്ങിൽ കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് കട്ടോളി വാർഡ് മെമ്പർ കെ.പി ചന്ദ്രൻ.വേശാല ലോക്കൽ കമ്മിറ്റി അംഗം കെ. രാമചന്ദ്രൻ ,കുടുംബാംഗങ്ങൾ സുഹൃത്തുകൾ എന്നിവർ പങ്കെടുത്തു. വെള്ളൊലിപ്പിൻ ചാൽ ബ്രാഞ്ച് സെക്രട്ടറി പി.സജേഷ് സ്വാഗതം പറഞ്ഞു