മട്ടന്നൂർ :- കണ്ണൂർ രാജ്യാന്തര വിമാനത്താവളം പ്രവേശന കവാടത്തിന് സമീപം ബിപിസിഎല്ലിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന പെട്രോൾ പമ്പിന്റെ നിർമാണം ആരംഭിച്ചു. വിമാനത്താവള കമ്പനിയായ കിയാൽ പാട്ടത്തിന് നൽ കിയ 2500 ചതുരശ്ര മീറ്റർ സ്ഥലത്താണ് പെട്രോൾ പമ്പ് സ്ഥാപിക്കുന്നത്. വിമാനത്താവള പരിസരത്തെ ഭൂമി വാണിജ്യ ആവശ്യങ്ങൾക്കായി പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള പദ്ധതികളിൽ ഒന്നാണ് പെട്രോൾ പമ്പ്.
പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ അഞ്ചരക്കണ്ടി- മട്ടന്നൂർ റോഡരികിലാണ് പമ്പ് സ്‌ഥാപിക്കുന്നത്. ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് നേരിട്ട് നടത്തുന്ന പമ്പാണിത്. ഏപ്രിലിൽ ഭൂമിപൂജ സംഘടിപ്പിച്ചിരുന്നു. 3 മാസത്തിനകം നിർമാണം പൂർത്തിയാക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും സാങ്കേതിക കാരണത്താൽ നീണ്ടു പോകുകയായിരുന്നു.