മയ്യിൽ :- സബ്സ്ക്രൈബേഴ്സിന്റെ കാര്യത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ഒരു ഫാമിലി യുട്യൂബ് ചാനലാണ് കെ എല്‍ ബ്രോ ബിജു ഋത്വിക്. അൻപത് മില്യൺ(5.35 കോടി സബ്സ്ക്രൈബേഴ്സ്) എന്ന സ്വപ്നനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഈ ഫാമിലി. ദില്ലിയിൽ വച്ച് നടന്ന ചടങ്ങിൽ യുട്യൂബിന്റെ അധികാരികൾ ഏറ്റവും കൂടുതൽ വില മതിപ്പുള്ള രണ്ടാമത്തെ യുട്യൂബ് പ്ലേ ബട്ടൻ ഇവർക്ക് സമ്മാനിച്ചു.
ബിജുവും അമ്മയും മകൻ ഋത്വിക്കും ഭാര്യയും മരുമകളും ഉൾപ്പടെ ഉള്ളവരാണ് ഈ ചാനലിന്റെ പുറകിലുള്ളത്. കേരളത്തിലെ ആദ്യ ഒരു മില്യൺ യുട്യൂബ് ചാനലും ഇവരുടേതാണ്. നിരവധി പേരാണ് ഇവർക്ക് ആശംസകളുമായി രംഗത്ത് എത്തുന്നത്. എത്ര ഉയരങ്ങളിലേക്ക് എത്തിയാലും സാധാരണക്കാരെ പോലെ ജീവിക്കുന്ന ഇവരുടെ സമീപനമാണ് കൂടുതൽ ഫോളോവേഴ്സ് ഉണ്ടാകാനുള്ള കാരണമെന്ന് നിരവധിപേർ പറയുന്നുണ്ട്.
ആകെ അഞ്ച് പ്ലേ ബട്ടണുകളാണ് യുട്യൂബ് ചാനലുകൾക്ക് ലഭിക്കുക. അതിൽ ആദ്യത്തേത് സിൽവർ ബട്ടണാണ്. ഒരു ലക്ഷം സബ്സ്ക്രൈബേഴ്സ് ആകുമ്പോഴാണ് ഇത് ലഭിക്കുന്നത്. രണ്ടാമത്തേത്ത് ഒരു മില്യണ്‍ സബ്സ്ക്രൈബേഴ്സ് ആകുമ്പോൾ ലഭിക്കുന്ന ഗോൾഡൻ ബട്ടൺ. മൂന്നാമത്തേത് ഡയമണ്ട് പ്ലേ ബട്ടൺ ആണ്. പത്ത് മില്യൺ ആകുന്ന വേളയിൽ ആകും ഇത് ലഭിക്കുക. നാലാമത്തേതാണ് കസ്റ്റം ക്രിയേറ്റർ അവാർഡ്. റൂബി ക്രിയേറ്റർ എന്നും അറിയപ്പെടുന്ന ഈ പ്ലേ ബട്ടൺ അൻപത് മില്യൺ ആകുമ്പോൾ ലഭിക്കുന്നതാണ്. ഏറ്റവും ഒടുവിലത്തേത് പത്ത് മില്യണിന്റെ റെഡ് ഡയമണ്ട് ക്രിയേറ്റർ അവാർഡ് ആണ്.