അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം സിദ്ധിഖ് രാജിവെച്ചു

 


കൊച്ചി:-ലൈംഗികാരോപണത്തിന് പിന്നാലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം സിദ്ധിഖ് രാജിവെച്ചു. രാജിക്കത്ത് സംഘടനയുടെ പ്രസിഡന്റ് മോഹൻലാലിന് അയച്ചതായാണ് റിപ്പോർട്ടുകള്‍. സ്വമേധയാ രാജിവച്ചതായി സിദ്ധിഖ് സ്ഥിരീകരിച്ചു. നീണ്ട ചർച്ചകള്‍ക്കൊടുവിലാണ് രാജിയിലേക്ക് എത്തിയതായാണ് സൂചന.

Previous Post Next Post