ചാല :- നടാൽ ബൈപ്പാസ് റോഡിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്. ചാലയിലെ സ്വകാര്യ ആശുപത്രി ജീവനക്കാരനായ കണ്ണാടിപ്പറമ്പിലെ എബി (22)നാണ് അപകടത്തിൽ പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു സംഭവം
ആശുപത്രിയിലേക്കു പോകുകയായിരുന്ന എബിന്റെ ബൈക്കും തലശ്ശേരി ഭാഗത്തു നിന്നും വരികയായിരുന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്ക് തകർന്നു. കാറിന്റെ മുൻഭാഗവും തകർന്നിട്ടുണ്ട്. പരിക്കേറ്റ എബിനെ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.