പാവന്നൂർമൊട്ടയിലെ റേഷൻ കടയിൽ കെ - സ്റ്റോർ പ്രവർത്തനമാരംഭിച്ചു


മയ്യിൽ :-  പാവന്നൂർമൊട്ടയിലെ റേഷൻ കടയിൽ കെ - സ്റ്റോർ പ്രവർത്തനമാരംഭിച്ചു. പഞ്ചായത്തു മെമ്പർ യൂസഫ് പാലക്കൽ ഉദ്ഘാടനം നിർവഹിച്ചു. തളിപ്പറമ്പ് താലൂക്കു സപ്ലൈ ഓഫീസർ കെ.സനൽകുമാർ ചടങ്ങിൽ അധ്യക്ഷനായി. റേഷനിങ് ഇൻസ്പക്ടർ സുരേഷ് ബാബു ടി.പി കെ-സ്റ്റോർ പ്രവർത്തന ങ്ങൾ വിശദീകരിച്ചു. വി.മനോമോഹനൻ മാസ്റ്റർ ആശംസ നേർന്നു.  

ബി.പി നന്ദനൻ സ്വാഗതവും ലിജി എം.കെ നന്ദിയും ശേഖപ്പെടുത്തി. മിൽമ ഉല്പന്നങ്ങൾ, കുടുംബശ്രീ ഉല്പന്നങ്ങൾ തുടങ്ങിയവ ജനങ്ങൾക്കു മിതമായ നിരക്കിൽ നൽകുക, ജനസേവന കേന്ദ്രമായി പ്രവർത്തിക്കുക തുടങ്ങിയവയാണ് കെ-സ്റ്റോറിൻ്റെ മുഖ്യ ലക്ഷ്യങ്ങൾ.

Previous Post Next Post