കമ്പിൽ :- ജൂനിയർ റെഡ്ക്രോസ്സിൻ്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന സമഗ്ര പച്ചക്കറി തോട്ട നിർമ്മാണ പദ്ധതിയായ ഹരിതാങ്കണത്തിൻ്റെ ജില്ലാതല ഉദ്ഘാടനം കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി സ്കൂളിൽ ജില്ലാ പ്രസിഡണ്ട് എൻ.ടി, സുധീന്ദ്രൻ മാസ്റ്റർ നിർവഹിച്ചു.
എല്ലാ വിദ്യാലയങ്ങളിലും ജെ.ആർ.സി കേഡറ്റുകളുടെ വീടുകളിലും പച്ചക്കറി തോട്ടങ്ങൾക്ക് ആരംഭിക്കും - ജില്ലാ കോ - ഓർഡിനേറ്റർ മുഹമ്മദ് കീത്തേടത്ത് അധ്യക്ഷനായി. പ്രധാനധ്യാപിക പി.എസ് ശ്രീജ, ഉപജില്ലാ കോ -ഓർഡിനേറ്റർ പി.കെ അശോകൻ, ശാന്തി ഭൂഷൺ, എൻ.നസീർ , അബ്ദുൾ സലാം, ശരണ്യ.കെ എന്നിവർ സംസാരിച്ചു