കണ്ണാടിപ്പറമ്പ് സനാതന ധർമ്മ പഠനവേദി സംഘടിപ്പിക്കുന്ന 'കൃഷ്ണായനം' ജ്ഞാനയജ്ഞത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു


കണ്ണാടിപ്പറമ്പ് :- കൃഷ്ണഗാഥയുമായി ബന്ധപ്പെട്ട് കണ്ണാടിപ്പറമ്പിലെ സനാതന ധർമ്മ പഠനവേദിയുടെ നേതൃത്വത്തിൽ 'കൃഷ്ണായനം' എന്ന പേരിൽ സപ്തംബർ 1 ഞായറാഴ്ച കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്ര സന്നിധിയിൽ ജ്ഞാനയജ്ഞം സംഘടിപ്പിക്കുന്നു. രാവിലെ 8 മണി മുതൽ വൈകുന്നേരം 4 മണി വരെയാണ് ജ്ഞാനയജ്ഞം നടക്കുക.

കൃഷ്ണായനത്തിൻ്റെ പ്രചരണാർത്ഥം തയ്യാറാക്കിയ പോസ്റ്ററിൻ്റെ പ്രകാശനം ചെറുശ്ശേരി കൃഷ്ണഗാഥ രചിക്കപ്പെട്ട കടലായി മതിലകം ശ്രീകൃഷ്ണക്ഷേത്രത്തിലെ മേൽശാന്തി മയ്യിൽ മാക്കന്തേരി ഇല്ലത്തെ മധു നമ്പൂതിരി നിർവ്വഹിച്ചു. ചടങ്ങിൽ ജ്യോതിർഗമയ ചെയർമാൻ അഡ്വ കെ.വിജയൻ, കൺവീനർ പി.സി ദിനേശൻ, ഖജാൻജി പി.വി രാജീവൻ, എഴുത്തുകാരൻ എം.അനിൽകുമാർ ക്ഷേത്ര കമ്മിറ്റി സെക്രട്ടറി ഗോവിന്ദൻകുട്ടി മാരാർ, ക്ഷേത്ര മാതൃ സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Previous Post Next Post