മാണിയൂർ:-വിശ്രമ ജീവിതം നയിക്കുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗവും, ജില്ലാ ജനറൽ സെക്രട്ടറിയുമായ ശൈഖുനാ മാണിയൂർ അഹ്മദ് മുസ്ല്യാരെ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അദ്ദേഹത്തിൻ്റെ വസതിയിൽ സന്ദർശിച്ചു
ഷാർജ കെ.എം സി.സി സംസ്ഥാന പ്രസിഡണ്ട് ഹാഷിം നൂഞ്ഞേരി, മുസ്‌ലിം ലീഗ് തളിപ്പറമ്പ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി മുസ്തഫ കോടിപ്പൊയിൽ, യൂത്ത് ലീഗ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് മൻസൂർ പാമ്പുരുത്തി തുടങ്ങിയവർ മുനവ്വറലി ശിഹാബ് തങ്ങളെ അനുഗമിച്ചു.
മാണിയൂർ അബ്ദുറഹ്മാൻ ഫൈസി, മാണിയൂർ അഹ്മദ് ബഷീർ ഫൈസി, മാണിയൂർ അബ്ദുള്ള ഫൈസി, കമ്പിൽ മൊയ്തീൻ ഹാജി, കുറുവാളി മമ്മു ഹാജി തുടങ്ങിയവർ സ്വീകരിച്ചു