വയനാട്ടിലെ ദുരന്തബാധിതർക്ക് DYFI വീട് നിർമ്മിക്കുന്നതിന്റെ ഭാഗമായി പണം സ്വരൂപിക്കാൻ ഐശ്വര്യ, മാളൂട്ടി ബസ്സുകളുടെ സ്നേഹയാത്ര ആരംഭിച്ചു


മയ്യിൽ :- വയനാട്ടിൽ ദുരന്തബാധിതർക്ക് DYFI വീട് നിർമ്മിക്കുന്നതിൻ്റെ ഭാഗമായി ചെറുപഴശ്ശി മേഖല കമ്മിറ്റിക്കുവേണ്ടി ചെക്കിക്കുളം- കണ്ണൂർ റൂട്ടിൽ സർവ്വീസ് നടത്തുന്ന മാളൂട്ടി, മയ്യിൽ- ചാലോട് റൂട്ടിൽ സർവ്വീസ് നടത്തുന്ന ഐശ്വര്യ ബസ്സുകളുടെ സ്നേഹയാത്ര ആരംഭിച്ചു.

ചെറുവത്തലമൊട്ടയിൽ വെച്ച് നടന്ന ചടങ്ങിൽ DYFI മുൻ ജില്ലാ കമ്മിറ്റി അംഗം ഐശ്വര്യ ബസിൻ്റെയും, DYFI മുൻ ചെറുപഴശ്ശി മേഖല പ്രസിഡന്റ് പി രാജേഷ് മാളൂട്ടി ബസിന്റെയും ഫ്ലാഗ് ഓഫ് നിർവഹിച്ചു. ഇന്നത്തെ മുഴുവൻ കലക്ഷൻ തുകയും DYFIക്ക് കൈമാറും. ഇന്നലെ സർവ്വീസ് നടത്തിയ ലക്സസ് 17,261 രൂപയും കൃഷ്ണ 13,005 രൂപയും സ്വരൂപിച്ചു.

Previous Post Next Post