ചട്ടുകപ്പാറ :- DYFI വയനാട് ദുരന്തത്തിൽപ്പെട്ടവർക്ക് 25 വീട് നിർമ്മിച്ച് നൽകുന്ന റീ ബിൽഡ് വയനാട് ക്യാമ്പയിനിൻ്റെ ഭാഗമായി വേശാല മേഖലാ കമ്മറ്റി സ്വരൂപിച്ച 1,11,111 രൂപ കൈമാറി.
മേഖലാ സെക്രട്ടറി സി.നിജിലേഷിൽ നിന്നും ജില്ലാ കമ്മറ്റി അംഗം എ.പി മിഥുൻ ഏറ്റുവാങ്ങി. ചടങ്ങിൽ മേഖലാ പ്രസിഡണ്ട് പി.ഷിജു, ട്രഷറർ കെ.പി ബൈജേഷ്, മേഖലാ കമ്മറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.