വയനാടിനൊരു കൈത്താങ്ങ് ; മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ജവഗൽ ശ്രീനാഥ് കയ്യൊപ്പ് ചാർത്തിയ ക്രിക്കറ്റ് ബോൾ ലേലം ചെയ്തു


മയ്യിൽ :- വയനാട്ടിലെ ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്ക് DYFI 25 വീടുകൾ നിർമ്മിച്ചു നൽകുന്നതിന് പണം സ്വരൂപിക്കുന്നതിനായി ACE ബിൽഡർസ് ഉടമ ബാബു പണ്ണേരി DYFI മയ്യിൽ മേഖല കമ്മിറ്റിക്ക് സംഭാവന ചെയ്ത മുൻ ഇന്ത്യൻ ക്രിക്കറ്റ് ഫാസ്റ്റ് ബൗളർ ജവഗൽ ശ്രീനാഥ് കയ്യൊപ്പ് ചാർത്തിയ ക്രിക്കറ്റ് ബോൾ ലേലം ചെയ്തു. പരിപാടി CPIM മയ്യിൽ ലോക്കൽ സെക്രട്ടറി എം.ഗിരി ഉദ്ഘാടനം ചെയ്തു. 

DYFI മയ്യിൽ ബ്ലോക്ക് പ്രസിഡണ്ട് കെ.സി ജിതിൻ, ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത്, മയ്യിലെ ആദ്യകാല ക്രിക്കറ്റ് കളിക്കാരനായ പി.കെ നാരായണൻ എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. ചടങ്ങിന് ബാബു പണ്ണേരി നന്ദി പറഞ്ഞു. മയ്യിലെ ആദ്യകാല ക്രിക്കറ്റ് കളിക്കാരനായ പി.കെ നാരായണനാണ് ലേലം ലഭിച്ചത്. മയ്യിൽ മേഖല കമ്മിറ്റി അംഗങ്ങളും കായികപ്രേമികളും ചടങ്ങിൽ പങ്കെടുത്തു.


Previous Post Next Post