ചേലേരിയിലെ കേരള സങ്കൽപ് IAS അക്കാദമിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു


ചേലേരി :- ചേലേരി ഈശാനമംഗലത്തെ കേരള സങ്കൽപ് IAS അക്കാദമിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. കെ.വി ജയരാജൻ മാസ്റ്റർ പതാക ഉയർത്തി. വൈഭവ് എഡ്യൂക്കേഷണൽ ട്രസ്റ്റ് മെമ്പർ ഇ.പി ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. 

അക്കാദമിയിലെ വിദ്യാർത്ഥികളായ സ്നേഹ.സി, അവന്തിക.വി എന്നിവർ സ്വാതന്ത്രാനന്തര ഭാരതത്തിൻ്റെ വളർച്ചയെക്കുറിച്ചു സംസാരിച്ചു. വികസിത ഭാരത് എന്ന വിഷയത്തിൽ വിവേക് കൃഷ്ണൻ പ്രബന്ധം അവതരിപ്പിച്ചു. അഡ്വ. ദീപക്.സി സ്വാഗതവും ജിബിൻ ജയൻ നന്ദിയും പറഞ്ഞു. സ്വാതന്ത്രദിനാഘോഷത്തിന്റെ ഭാഗമായി ചേലേരിമുക്കിൽ ലഡുവിതരണം നടത്തി.



Previous Post Next Post