മയ്യിൽ :- മയ്യിൽ മർകസ് ഗാർഡൻ ക്യാമ്പസ് കമാലിയയിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ക്യാമ്പസ് വിദ്യാർത്ഥി യൂണിയൻ നാദി ദഅവയുടെ കീഴിൽ റിസോലക്സ്' 24 എന്ന ശീർഷകത്തിൽ വിവിധയിനം പരിപാടികളാണ് സംഘടിപ്പിച്ചത്. വാർഡ് മെമ്പർ യൂസഫ് പാലക്കൽ മയ്യിൽ സബ് ഇൻസ്‌പെക്ടർ ഇ.വി അബ്ദുൽ റഹ്മാൻ മുഖ്യാഥിതിയായി.
ക്യാമ്പസ് അസി:പ്രിൻസിപ്പൽ നിസാർ നൂറാനി പൂനൂർ അലി കുഞ്ഞി അമാനി ഹസൻ സഖാഫി ശരീഫ് മുസ്‌ലിയാർ സഈദ് ഡോൾഫിൻ തുടങ്ങിയവർ പങ്കെടുത്തു. നാദിദഅവ ചെയർമാൻ ഫവാസ് സ്വാഗതവും കൺവീനർ സിനാൻ നന്ദിയും പറഞ്ഞു. മധുര പലഹാരവും വിതരണം ചെയ്‌തു.